മ​ഹാ​സ​ഖ്യ​ത്തി​ല്‍ ഒ​ൻ​പ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മോ​ഹി​ക​ളെ​ന്ന് അ​മി​ത് ഷാ
Tuesday, January 22, 2019 8:53 PM IST
കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന പ്ര​തി​പ​ക്ഷ റാ​ലി​യെ പ​രി​ഹ​സി​ച്ചും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റാ​ലി​യി​ല്‍ 23 പാ​ര്‍​ട്ടി​ക​ളും ഒ​ൻ​പ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മോ​ഹി​ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു ഷാ​യു​ടെ പ​രി​ഹാ​സം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പൊ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട മാ​ൽ​ഡ​യി​ൽ ന​ട​ന്ന ബി​ജെ​പി റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​ണ് ഷാ ​പ്ര​തി​പ​ക്ഷ റാ​ലി​യെ ക​ണ​ക്ക​റ്റ് പ​രി​ഹ​സി​ച്ച​ത്.​പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​ൻ​പ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മോ​ഹി​ക​ളു​ണ്ടെ​ങ്കി​ൽ എ​ന്‍​ഡി​എ​യ്ക്ക് ഒ​രു നേ​താ​വേ​യു​ള്ളു. അ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്. എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​നു പി​ന്നി​ല്‍ അ​ണി​നി​ര​ക്കു​ക​യാ​ണെ​ന്നും ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

നേ​ര​ത്തെ, മാ​ൽ​ഡ​യി​ൽ അ​മി​ത് ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. മാ​ൽ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ച​തോ​ടെ ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ ഇ​ത് വി​വാ​ദ​മാ​ക്കി. എ​ന്നാ​ൽ, സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് മ​റ്റൊ​രി​ട​ത്ത് കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്ന് മ​മ​ത​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്ക​യി​രു​ന്നു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.