അ​രി​ക്ക​ട​ത്തു ത​ട​യു​ന്നി​ല്ല; ത​മി​ഴ്നാ​ടി​ന് ക​ത്ത​യ​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, January 22, 2019 10:58 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച അ​രി ത​മി​ഴ്‌​നാ​ട്ടി​ലെ അ​രി മി​ല്ലു​ക​ളി​ലേ​ക്കും കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​ക​ളി​ലേ​ക്കും ക​ട​ത്തു​ന്ന സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാതെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​ട്ട് എ​ന്തു പ്ര​യോ​ജ​ന​മാ​ണു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ന്തം സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന​തി​നു​ള്ള വി​ദ്യ മാ​ത്ര​മാ​ണ് ക​ത്തെ​ഴു​ത്ത്. ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തി​നു ശേ​ഷ​വും മി​ല്ലു​ക​ളി​ൽ നി​ന്നു യ​ഥേ​ഷ്ടം കേ​ടാ​യ അ​രി ത​മി​ഴ്‌​നാ​ട്ടി​ലെ അ​രി മി​ല്ലു​ക​ളി​ലേ​ക്കും മ​റ്റും പോ​കു​ന്നു​ണ്ട്. അ​തു ത​ട​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച ക​രാ​റു​കാ​രു​ടെ ക​രാ​ർ റ​ദ്ദാ​ക്കു​ക​യോ, കേ​സെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല- ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.