നി​രോ​ധ​നം മ​റി​ക​ട​ന്ന് ആ​കാ​ശ​ത്ത് ഡ്രോ​ണ്‍; നെ​വാ​ർ​ക്കി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Wednesday, January 23, 2019 8:06 AM IST
നെ​വാ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ നെ​വാ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും ഡ്രോ​ണ്‍ ഭീ​ഷ​ണി. വ്യോ​മ​പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഡ്രോ​ണ്‍ പ​റ​ത്തി​യ​തി​നെ തു​ട​ർ​ന്നു വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​ണ് നെ​വാ​ർ​ക്ക്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ടെ​റ്റ​ർ​ബോ​റോ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റാ​ണ് ആ​കാ​ശ​ത്ത് ഡ്രോ​ണ്‍ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.