സ​മ​ര​മു​ഖം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷം; സെ​ക്ര​ട്ടേ​റി​യേ​റ്റ്,ക​ള​ക്ട​റേറ്റ് ഉ​പ​രോ​ധം ആ​രം​ഭി​ച്ചു
Wednesday, January 23, 2019 10:11 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭ​ര​ണ സ്തം​ഭ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധം തു​ട​ങ്ങി. ജി​ല്ല​ക​ളി​ല്‍ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധം രാ​വി​ലെ 11ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന​ത്ത് പ്ര​ള​യാ​ന​ന്ത​രം പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ല, ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു, ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു എ​ന്നീ കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ഉ​പ​രോ​ധം.

രാ​വി​ലെ ആ​റു മു​ത​ലാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധം​ ആ​രം​ഭി​ച്ച​ത്. നോ​ര്‍​ത്ത്, സൗ​ത്ത്, വെ​സ്റ്റ് ക​വാ​ട​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ന്ത്രി​മാ​രെ​യും ത​ട​യി​ല്ലെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കു മു​ന്നി​ലും യു​ഡി​എ​ഫ് ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചിട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.