"മോ​ദി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്, പാ​ക്കി​സ്ഥാ​ന്‍റെ​യ​ല്ല': പ​രി​ഹാ​സ​വു​മാ​യി കേ​ജ​രി​വാ​ൾ
Monday, February 11, 2019 6:59 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് മോ​ദി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. ഫെ​ഡ​റ​ൽ സം​വി​ധാ​നം ത​ക​ർ​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

മോ​ദി ബി​ജെ​പി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല, ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. അ​ത് ഓ​ർ​ത്താ​ൽ​ ന​ന്ന്. മോ​ദി​യും സം​ഘ​വും വീണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ന്ത്യ ഇ​ല്ലാ​താ​കു​മെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ മ​മ​ത സ​ർ​ക്കാ​രും കേ​ന്ദ്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.