ഭൂ​പ​ൻ ഹ​സാ​രി​കയു​ടെ കു​ടും​ബം ഭാ​ര​ത ര​ത്ന നി​ര​സി​ച്ചു
Monday, February 11, 2019 10:38 PM IST
ന്യൂ​ഡ​ൽ​ഹി: ഗാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്ന ഭൂ​പ​ൻ ഹ​സാ​രി​കയ്ക്ക് ല​ഭി​ച്ച പ​ര​മോ​ന്ന​ത ബ​ഹു​മാ​തി​യാ​യ ഭാ​ര​ത ര​ത്ന നി​ര​സി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. അ​സം പൗ​ര​ത്വ ബി​ൽ വി​ഷ​യ​ത്തി​ലെ കേ​ന്ദ്ര നി​ല​പാ​ടാ​ണ് ബ​ഹു​മ​തി നി​ര​സി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും ഹ​സാ​രി​ക​യു​ടെ കു​ടും​ബം അ​റി​യി​ച്ചു.

ഹ​സാ​രി​ക ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ ഭാ​ര​ത ര​ത്ന ന​ൽ​കി​യി​രു​ന്ന​ത്. ഹ​സാ​രി​കയ്ക്കു പു​റ​മേ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന നാ​നാ​ജി ദേ​ശ് മു​ഖി​നും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യി​രു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മൊ​പ്പം മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യാ​യി​രു​ന്നു മ​റ്റൊ​രു ഭാ​ര​ത ര​ത്ന ജേ​താ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.