അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ ന​ട​പ​ടി: സു​പ്രീം ​കോ​ട​തി​യി​ൽ മാ​പ്പു പ​റ​ഞ്ഞ് നാ​ഗേ​ശ്വ​ർ റാ​വു
Monday, February 11, 2019 11:48 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​ർ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ബാ​ല​പീ​ഡ​ന​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ മാ​പ്പു പ​റ​ഞ്ഞ് സി​ബി​ഐ മു​ൻ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​ർ എം.​നാ​ഗേ​ശ്വ​ർ റാ​വു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് നാ​ഗേ​ശ്വ​ർ റാ​വു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ.​കെ.​ശ​ർ​മ​യെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ഇ​തി​ന് മാ​പ്പ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് റാ​വു സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

ത​ന്‍റെ ന​ട​പ​ടി​യി​ൽ കോ​ട​തി​യോ​ട് നി​രു​പാ​ധി​കം മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് റാ​വു സ​ത്യ​വാ​ങ്ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്. സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ൾ താ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും റാ​വു വ്യ​ക്ത​മാ​ക്കി. സ​ത്യ​വാ​ങ്ങ്മൂ​ലം ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.