ചെ​ന്നൈ സി​റ്റി​യെ സ​മ​നി​ല​യി​ൽ പി​ടി​ച്ച് നെ​രോ​ക്ക എ​ഫ്സി
Tuesday, February 12, 2019 2:12 AM IST
ഇം​ഫാ​ല്‍: ഐ ​ലീ​ഗി​ൽ ക​രു​ത്ത​രാ​യ ചെ​ന്നൈ സി​റ്റി​ക്കെ​തി​രേ സ​മ​നി​ല പി​ടി​ച്ച് നെ​രോ​ക്ക എ​ഫ്സി. മൂ​ന്നു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന നെ​രോ​ക്ക മൂ​ന്നു ഗോ​ൾ തി​രി​ച്ച​ടി​ച്ച് ഒ​പ്പ​മെ​ത്തു​ക​യാ​യി​രു​ന്നു. ചെ​ന്നൈ സി​റ്റി​ക്ക് വേ​ണ്ടി സ്പാ​നി​ഷ് താ​രം പെ​ഡ്രോ മാ​ന്‍​സി ഹാ​ട്രി​ക് നേ​ടി.

35-ാം മി​നി​റ്റി​ല്‍ മാ​ന്‍​സി​യി​ലൂ​ടെ ചെ​ന്നൈ ആ​ദ്യ​ഗോ​ൾ നേ​ടി. 42,45+1 മി​നി​റ്റു​ക​ളി​ലും ഗോ​ൾ നേ​ടി​യ മാ​ന്‍​സി ചെ​ന്നൈ സി​റ്റി​യു​ടെ ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കി. ഈ ​സീ​സ​ണി​ലെ മാ​ന്‍​സി​യു​ടെ നാ​ലാം ഹാ​ട്രി​ക്കാ​ണി​ത്.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ചെ​ന്നൈ​യെ നെ​രോ​ക്ക ഞെ​ട്ടി​ച്ചു. 52-ാം മി​നി​റ്റി​ൽ ഫെ​ലി​ക്‌​സ് ചി​ഡി​യി​ലൂ​ടെ നെ​രോ​ക്ക ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് ഭൂ​ട്ടാ​ന്‍ താ​രം ചെ​ഞ്ചോ(67), ആ​ര്യ​ന്‍ വി​ല്യം​സ്(87) എ​ന്നി​വ​രി​ലൂ​ടെ നെ​രോ​ക്ക സ​മ​നി​ല പി​ടി​ച്ചു.

ചെ​ന്നൈ സി​റ്റി 16 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 34 പോ​യി​ന്‍റു​മാ​യി ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്. നെ​രോ​ക്ക 17 ക​ളി​ക​ളി​ൽ 26 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.