സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്: ക​മ​ലി​ന്‍റെ 'ആ​മി'​ക്ക് ത​ട​സം
Tuesday, February 12, 2019 3:46 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ല്‍ നി​ന്ന് ആ​മി​യും കാ​ര്‍​ബ​ണും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് നി​ര്‍​ദ്ദേ​ശം. ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​നാ​യ ക​മ​ൽ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്ര​മാ​ണ് ആ​മി. അ​ക്കാ​ഡ​മി ഭാ​ര​വാ​ഹി​ക​ള്‍ അ​വാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ക്ക​രു​തെ​ന്നാ​ണ് നി​യ​മം.

ചെ​യ​ർ​മാ​ൻ പ​ദ​വി ക​മ​ൽ രാ​ജി​വ​ച്ച ശേ​ഷം ചി​ത്രം അ​യ​ക്ക​ണം അ​ല്ലെ​ങ്കി​ൽ ആ​മി മ​ത്സ​ര​ത്തി​ൽ നി​ന്നു പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. ഇ​തോ​ടെ ചി​ത്ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ച​ട്ടം അ​നു​സ​രി​ച്ച് അ​വാ​ർ​ഡി​നു സ​മ​ർ​പ്പി​ച്ച ചി​ത്രം ഏ​ക​പ​ക്ഷീ​യ​മാ​യി ത​ള്ളാ​നാ​വി​ല്ല.

വേ​ണു​വി​ന്‍റെ കാ​ർ​ബ​ണും സ​മാ​ന​മാ​യ പ്ര​ശ്നം നേ​രി​ടു​ന്നു​ണ്ട്. ‘കാ​ർ​ബ​ണി​ന്‍റെ’ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് അ​ക്കാ​ഡ​മി വൈ​സ് ചെ​യ​ർ​പ​ഴ്സ​ൻ ബീ​ന പോ​ളാ​ണ്. അ​ക്കാ​ഡ​മി അം​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത് വി​വാ​ദ​മാ​കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ആ​റം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡി​നു മ​ത്സ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു ച​ട്ട​ങ്ങ​ളി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അം​ഗ​ങ്ങ​ള്‍ ഭാ​ഗ​വാ​ക്കാ​യ സി​നി​മ​ക​ള്‍ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.