തു​ർ​ക്കി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് സൈ​നി​ക​ർ മ​രി​ച്ചു
Tuesday, February 12, 2019 4:24 AM IST
ഇ​സ്താം​ബു​ൾ: തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് സൈ​നി​ക​ർ മ​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ജനവാസമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

ഇ​സ്താം​ബു​ൾ ഗ​വ​ർ​ണ​ർ അ​ലി എ​ർ​ലി​കാ​യ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ​താ​യും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.