ഇ​ൻ​സാ​സി​നെ ഉ​പേ​ക്ഷി​ക്കും; ഇ​ന്ത്യ 72,400 പു​തി​യ തോ​ക്കു​ക​ൾ വാ​ങ്ങു​ന്നു
Tuesday, February 12, 2019 9:51 PM IST
ന്യൂ​ഡ​ൽ​ഹി: 72,400 തോ​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. 700 കോ​ടി രൂ​പ​യു​ടേ​താ​ണു ക​രാ​റെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു​എ​സും മ​റ്റ് നി​ര​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ത​രം സി​ഗ് സോ​ർ തോ​ക്കു​ക​ളാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തോ​ക്കു​ക​ൾ കൈ​മാ​റു​ന്ന ത​ര​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ളാ​ണ് ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു പ​ക​ര​ക്കാ​ര​നാ​യി സി​ഗ് സോ​ർ മാ​റും.

തോ​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ മാ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 3600 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ സൈ​ന്യ​ത്തി​ന് ഈ ​തോ​ക്കു​ക​ൾ ന​ൽ​കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.