ജോസഫിന് ലോക്സഭാ സീറ്റ് നൽകാമെന്ന ധാരണയില്ലെന്ന് ജോസ് കെ.മാണി
Friday, February 15, 2019 4:41 PM IST
തിരുവനന്തപുരം: പി.ജെ.ജോസഫിന് ലോക്സഭാ സീറ്റ് നൽകാമെന്ന ധാരണയൊന്നും കേരള കോണ്‍ഗ്രസ്-എമ്മിൽ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. സീറ്റ് തർക്കത്തിന്‍റെ പേരിൽ കേരള കോണ്‍ഗ്രസ്-എമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സൂചന നൽകുന്ന വാക്കുകളാണ് ജോസ് കെ.മാണിയിൽ നിന്നുണ്ടായത്.

അതേസമയം രണ്ടു സീറ്റ് വേണമെന്ന നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ രാജ്യസഭാ എംപിയായത് പാർട്ടിയുടെ പൊതുവായ തീരുമാനപ്രകാരമാണ്. അതിനായി പ്രത്യേക ധാരണയൊന്നും ഉണ്ടാക്കിയിരുന്നില്ല. ജോസഫ് കോട്ടയം സീറ്റിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കാൻ ജോസ് കെ.മാണി വിസമ്മതിക്കുകയും ചെയ്തു.

അതിനിടെ തർക്കമുണ്ടെന്ന ധാരണ ശക്തിപ്പെടുത്തി ജോസ് കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നും ജോസഫ് ഒഴിഞ്ഞു നിൽക്കുകയുമാണ്. എന്നാൽ ഇതിൽ രാഷ്ട്രീയമൊന്നുമില്ലെന്നും ജാഥയ്ക്ക് താൻ എല്ലാ ഘട്ടത്തിലും പിന്തുണ നൽകിയിട്ടുണ്ടെന്നുമാണ് ജോസഫ് വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.