ഐ​എ​സ്എ​ൽ: കേ​ര​ള​ത്തി​ന് മി​ന്നും ജ​യം
Friday, February 15, 2019 10:20 PM IST
കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ തോ​ൽ​വി​യു​ടെ പ​ടു​കു​ഴി​യി​ൽ​പ്പെ​ട്ട കേ​ര​ള​ത്തി​ന് ചെ​ന്നൈ​യി​നെ​തി​രെ മി​ന്നും ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സീ​സ​ണി​ലെ ര​ണ്ടാ​മത്തെ മാ​ത്രം ജ​യ​മാ​ണ് കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്.

14 മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കേ​ര​ളം ഇ​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ വ​ച്ച് ചെ​ന്നൈ​യി​നെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. പൊ​പ്ലാ​ട്ട്നി​ച്ച് ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ​ദു​ൾ സ​മ​ദ് പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

ജ​യ​ത്തോ​ടെ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ പി​ന്ത​ള്ളി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടാം സ്ഥാ​ന​ത്തേ​യ്ക്കു​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.