റൊ​ണാ​ൾ​ഡോ മി​ന്നി; വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് യു​വെ
Saturday, February 16, 2019 9:40 AM IST
ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ല്‍ യു​വ​ന്‍റ​സി​ന്‍റെ കു​തി​പ്പ് തു​ട​രു​ന്നു. സ്വ​ന്തം ത​ട്ട​ക​മാ​യ ടൂ​റി​നി​ല്‍ ഫ്രോ​സി​നോ​ണി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് യു​വ​ന്‍റ​സ് കീ​ഴ​ട​ക്കി. മി​ന്നു​ന്ന ഒ​രു ഗോ​ളും ഒ​രു അ​സി​സ്റ്റു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് യു​വെ​യുടെ വി​ജ​യ​ത്തി​ൽ നെ​ടും​തൂ​ണാ​യ​ത്.

ആ​റാം മി​നി​റ്റി​ൽ പൗ​ളോ ഡി​ബാ​ല​യാ​ണ് യു​വ​ന്‍റ​സി​ന്‍റെ ഗോ​ൾ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. റൊ​ണാ​ൾ​ഡോ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ളി​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങി​യ​ത്. 17-ാം മി​നി​റ്റി​ൽ ബൊ​നൂ​ചി​യി​ലൂ​ടെ യു​വെ ര​ണ്ടാം ഗോ​ൾ നേ​ടി. 63-ാം മി​നി​റ്റി​ലാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ൾ. ലീ​ഗി​ലെ ഗോ​ൾ​വേ​ട്ട​യി​ൽ മു​ന്നി​ലു​ള്ള റൊ​ണാ​ൾ​ഡോ​യു​ടെ 19-ാം ഗോ​ളാ​യി​രു​ന്നു പി​റ​ന്ന​ത്.

ജ​യ​ത്തോ​ടെ 66 പോ​യി​ന്‍റു​മാ​യി യു​വ​ന്‍റ​സ് ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി. ലീ​ഗി​ൽ ര​ണ്ടാ​മ​തു​ള്ള ന​പ്പോ​ളി​ക്ക് 52 പോ​യി​ന്‍റാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.