പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം: ഒ​രു രാ​ജ്യ​ത്തെ അ​പ്പാ​ടെ കു​റ്റ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന് സി​ദ്ദു
Saturday, February 16, 2019 12:40 PM IST
അ​മൃ​ത്സ​ർ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ മു​ഴു​വ​നാ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന് മു​ൻ ക്രി​ക്ക​റ്റ് താ​ര​വും പ​ഞ്ചാ​ബ് മ​ന്ത്രി​യു​മാ​യ ന​വ​ജോ​ത് സിം​ഗ് സി​ദ്ദു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ലാ​ണ് സി​ദ്ദു വി​വാ​ദം വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

പു​ൽ​വാ​മ​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം ഭീ​രു​ത്വം നി​റ​ഞ്ഞ​തും ക്രൂ​ര​വു​മാ​യി​രു​ന്നു. ഇ​തി​നെ താ​ൻ അ​പ​ല​പി​ക്കു​ന്നു. ഏ​തു ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​വും അ​പ​ല​പ​നീ​യം ത​ന്നെ​യാ​ണ്. ആ​രാ​ണോ ഇ​ത് ചെ​യ്ത​ത് അ​വ​ർ തീ​ർ​ച്ച​യാ​യും ശി​ക്ഷി​ക്ക​പ്പെ​ട​ണം. എ​ന്നാ​ൽ ഒ​രു രാ​ജ്യ​ത്തെ അ​പ്പാ​ടെ ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ ഇ​തി​ന്‍റെ പേ​രി​ൽ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന് സി​ദ്ദു ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.