നാ​ട്ടു​കാ​ർ വെ​ള്ള​പു​ത​പ്പി​ച്ച് റോ​ഡി​ൽ കി​ട​ത്തി; പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച വ​യോ​ധി​ക മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി
Saturday, February 16, 2019 2:13 PM IST
തു​റ​വൂ​ർ: കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചെ​ന്നു ക​രു​തി നാ​ട്ടു​കാ​ർ വെ​ള്ള​പു​ത​പ്പി​ച്ച് റോ​ഡി​ൽ കി​ട​ത്തി. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജീ​വ​നു​ണ്ടെ​ന്ന് ക​ണ്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ ചോ​ര​വാ​ർ​ന്ന് ഇ​വ​ർ മ​രി​ച്ചു. കു​ത്തി​യ​തോ​ട് ക​ണി​ച്ച് കാ​ട് വീ​ട്ടി​ൽ ത​ങ്ക​മ്മ (70) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ പാ​ത​യി​ൽ കു​ത്തി​യ​തോ​ട് ക​ഐ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടൊ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ്ഥ​ല​ത്ത് ഓ​ടി​ക്കു​ടി​യ നാ​ട്ടു​കാ​ർ മ​രി​ച്ചു എ​ന്ന് ക​രു​തി തു​ണി​യി​ട്ട് ശ​രീ​രം മൂ​ടി​യി​ട്ടു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ത്തി​യ​തോ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജീ​വ​ൻ ഉ​ണ്ടെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്ന് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.