കോടികളുടെ നടരാജ വിഗ്രഹം മോഷണം പോയത് 1972 ൽ; കേസെടുത്തത് കഴിഞ്ഞ ദിവസം..!
Saturday, February 16, 2019 2:55 PM IST
കും​ഭ​കോ​ണം: കോ​ടി​ക​ൾ വി​ല​വ​രു​ന്ന പു​രാ​ത​ന ന​ട​രാ​ജ വി​ഗ്ര​ഹം ക​വ​ർ​ച്ച​പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത് 40 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം. കും​ഭ​കോ​ണ​ത്തെ ത​ണ്ട​ത്തോ​ട്ട​ത്തെ ശി​വ ക്ഷേ​ത്ര​ത്തി​ലെ 50 കോ​ടി രൂ​പ വി​ല​വ​രു​ന്ന വി​ഗ്ര​ഹ​മാ​ണ് മോ​ഷ​ണം​പോ​യ​ത്. 1972 ൽ ​ആ​ണ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും വി​ഗ്ര​ഹം മോ​ഷ​ണം പോ​കു​ന്ന​ത്.

1971 ൽ 60 ​കോ​ടി വി​ല​വ​രു​ന്ന അ​ഞ്ച് വി​ഗ്ര​ഹ​ങ്ങ​ൾ ഇ​തേ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റ് വി​ഗ്ര​ഹ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ന്‍റെ ലോ​ക്ക​റി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും 47 വ​ർ​ഷ​മാ​യി കേ​സെ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്തു​കൊ​ണ്ടാ​ണ് കേ​സെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന​തി​ന് പോ​ലീ​സു​കാ​ർ​ക്ക് മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ലോ​ക്ക​റി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ മാ​റ്റി​യ ശേ​ഷം വ്യാ​ജ വി​ഗ്ര​ഹ​ങ്ങ​ൾ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഇ​തൊ​ന്നും പ​രി​ശോ​ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.