പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ‌ മോ​ശം ഫേ​സ്ബു​ക്ക് ക​മ​ന്‍റ്; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Saturday, February 16, 2019 3:18 PM IST
ഡെ​റാ​ഡൂ​ൺ: പു​ൽ​വാ​മ​യി​ലെ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മ്യു​ത്യു​വ​രി​ച്ച ജ​വാ​ന്മാ​രെ ഓ​ര്‍​ത്ത് രാ​ജ്യ​മാ​കെ ക​ണ്ണീ​രൊ​ഴു​ക്കു​മ്പോ​ള്‍ പ​രി​ഹാ​സ​പൂ​ർ​വം കമന്‍റിട്ട ര​ണ്ടു കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. ര​ണ്ട് സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഡെ​റാ​ഡൂ​ണി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും എ​ഞ്ചി​നീ​യ​റിം​ഗ് കോളജ് വി​ദ്യാ​ർ​ഥി​യെ പു​റ​ത്താ​ക്കു​ക​യു​മാ​യി​രു​ന്നു.

പു​ൽ​വാ​മ​യി​ൽ ജ​വാ​ന്മാ​ർ വീ​ര​മ്യു​ത്യു​വ​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ "പ​ബ്ജി ഗെ​യിം ഇ​ന്ന് യ​ഥാ​ർ​ത്ഥ്യ​മാ​യി" എ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റേ​ഡി​യോ​ള​ജി ആ​ൻ​ഡ് ഇ​മാ​ജിം​ഗ് ടെ​ക്നോ​ള​ജി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​റ്റൊ​രു വി​ദ്യാ​ർ​ഥി ഇ​ത് മോ​ശം ക​മ​ന്‍റാ​ണെ​ന്നും മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വി​ദ്യാ​ർ​ഥി ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​തോ​ടെ ഇ​യാ​ൾ ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് കോ​ള​ജി​ന്‍റെ ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പി​ൽ ഷെ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

സ്ക്രീ​ൻ ഷോ​ട്ട് പ്ര​ച​രി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​യാ​ളു​ക​ൾ കോ​ള​ജി​ന്‍റെ മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

അ​തേ​സ​മ​യം, "Happy Valentine's Day to 42 CRPF d***" എ​ന്ന മോ​ശം ക​മ​ന്‍റി​ട്ട​തി​നാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാർഥിയെ കോ​ള​ജി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. നാ​ട്ടി​ൽ അ​വ​ധി​യാ​ഘോ​ഷി​ക്ക​വേ​യാ​ണ് വി​ദ്യാ​ർ​ഥി ക​മ​ന്‍റി​ട്ട​ത്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ബി​ജെ​പി നേ​താ​വ് രാ​ജ്കു​മാ​ർ താ​ക്രു​റാ​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു കോ​ള​ജി​നും ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ആ​വ​ശ്യ​മെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സീ​നി​യ​ർ എ​സ്പി നി​വേ​ദേ​ത്ത കു​ക്രേ​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.