100 അ​ല്ല 112; അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​ന് ഒ​റ്റ​ന​ന്പ​ർ സൗ​ക​ര്യം ചൊ​വ്വാ​ഴ്ച മു​ത​ൽ
Sunday, February 17, 2019 4:50 PM IST
ന്യൂ​ഡ​ൽ​ഹി: പോ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ വി​ളി​ക്കു​ന്ന 100 എ​ന്ന ന​ന്പ​ർ മാ​റു​ന്നു. രാ​ജ്യം മു​ഴു​വ​ൻ ഒ​റ്റ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​ദ്ധ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ 100 എ​ന്ന ന​ന്പ​രി​നു പ​ക​രം ഇ​നി 112 എ​ന്ന ന​ന്പ​റി​ലേ​ക്കു വി​ളി​ച്ചാ​ൽ മ​തി​യാ​കും.

പോ​ലീ​സ്, വൈ​ദ്യ​സ​ഹാ​യം, അ​ഗ്നി​ശ​മ​ന സേ​ന, സ്ത്രീ​സു​ര​ക്ഷ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ എ​ല്ലാ അ​ടി​യ​ന്ത​ര സ​ഹാ​യ സേ​വ​ന​ങ്ങ​ളും ഈ ​ന​ന്പ​രി​ൽ ല​ഭി​ക്കും. കേ​ര​ളം ഉ​ൾ​പ്പെ​ടെ 14 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​സേ​വ​നം ചൊ​വ്വാ​ഴ്ച മു​ത​ൽ ല​ഭ്യ​മാ​കും.

പോ​ലീ​സി​നെ വി​ളി​ക്കാ​ൻ 100, അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് 101, ആം​ബു​ല​ൻ​സി​ന് 108, സ്ത്രീ​ക​ളു​ടെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് 1090 എ​ന്നി​ങ്ങ​നെ ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള വി​വി​ധ ഹെ​ൽ​പ്ലൈ​ൻ ന​ന്പ​റു​ക​ൾ​ക്കു പ​ക​ര​മാ​ണു 112 വ​രു​ന്ന​ത്. ഈ ​വി​ളി​ക​ൾ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ കേ​ന്ദ്രീ​കൃ​ത ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കാ​വും എ​ത്തു​ക. വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് സേ​വ​ന​മെ​ത്തേ​ണ്ട സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്ക് സ​ന്ദേ​ശം കൈ​മാ​റും.

ഒ​രേ സ​മ​യം 50 കോ​ളു​ക​ൾ വ​രെ സ്വീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും പോ​ലീ​സു​കാ​രും ക​ണ്‍​ട്രോ​ൾ റൂ​മി​ലു​ണ്ടാ​കും. ജി​പി​എ​സ് സ​ഹാ​യ​ത്തോ​ടെ ഓ​രോ പോ​ലീ​സ് വാ​ഹ​ന​വും എ​വി​ടെ​യു​ണ്ടെ​ന്ന് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്നു മ​ന​സി​ലാ​ക്കാം. ഇ​നി റേ​ഞ്ചി​ല്ലാ​ത്ത മേ​ഖ​ല​യാ​ണെ​ങ്കി​ൽ വ​യ​ർ​ലെ​സ് വ​ഴി സ​ന്ദേ​ശം ന​ൽ​കും.

സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ പ​വ​ർ ബ​ട്ട​ൻ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ അ​മ​ർ​ത്തി​യാ​ൽ ഈ ​അ​ടി​യ​ന്ത​ര ന​ന്പ​ർ സേ​വ​നം ല​ഭി​ക്കും. സാ​ധാ​ര​ണ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ അ​ഞ്ച് അ​ല്ലെ​ങ്കി​ൽ ഒ​ന്പ​ത് അ​ൽ​പ​നേ​രം അ​മ​ർ​ത്തി​യാ​ൽ മ​തി​യാ​കും. യു​എ​സി​ലെ 911 ഹെ​ൽ​പ്ലൈ​ൻ ന​ന്പ​ർ മാ​തൃ​ക​യി​ലാ​ണു പു​തി​യ സം​വി​ധാ​ന​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.