എ​ൻ​എ​സ്എ​സി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കാ​ൻ കോ​ടി​യേ​രി നോ​ക്ക​ണ്ട: പി​ന്തു​ണ​യു​മാ​യി ലീ​ഗ്
Sunday, February 17, 2019 5:41 PM IST
തൃ​ശൂ​ര്‍: കോ​ടി​യേ​രി- സു​കു​മാ​ര​ൻ നാ​യ​ർ വാ​ക്പോ​രി​ൽ എ​ൻ​എ​സ്എ​സി​നെ പി​ന്തു​ണ​ച്ച് മു​സ്‌​ലീം ലീ​ഗ്. എ​ന്‍​എ​സ്എ​സി​ല്‍ വി​ഭാ​ഗീ​യ​തു​ണ്ടാ​ക്കാ​ന്‍ കോ​ടി​യേ​രി​യും സി​പി​എ​മ്മും ശ്ര​മി​ക്കേ​ണ്ടെ​ന്നും എ​ന്‍​എ​സ്എ​സ് മ​തേ​ത​ര ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യ്ക്ക് സ​ഹാ​യി​ച്ച സം​ഘ​ട​ന​യാ​ണെ​ന്നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ മ​തേ​ത​ര ശ​ക്തി​യാ​യി ഉ​റ​ച്ച നി​ല്‍​ക്കു​ന്ന​വ​രാ​ണ് എ​ന്‍​എ​സ്എ​സ്. അ​വ​ർ​ക്കി​ട​യി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്ക​ണ്ടെ​ന്നും ഇ​തി​ന് ആ​രു ശ്ര​മി​ച്ചാ​ലും അ​ത് ന​ല്ല​ത​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

തൃ​ശൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി. എ​ൻ​എ​സ്എ​സി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ട​തി​നൊ​പ്പ​മാ​ണെ​ന്ന് കോ​ടി​യേ​രി ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി രം​ഗ​ത്തെ​ത്തി​യ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ എ​ൻ​എ​സ്എ​സി​ന് ആ​രു​ടെ​യും ഒ​പ്പം പ​റ്റി​ക്കൂ​ടി നി​ന്ന് ഒ​ന്നും നേ​ടു​ന്ന സ്വ​ഭാ​വ​മി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.