പാ​ക്കി​സ്ഥാ​ന് വേ​റെ പ​ണി​യി​ല്ലെ? അ​ഫ്ഗാ​നെ അ​റി​യി​ക്കാ​തെ താ​ലി​ബാ​നു​മാ​യി ച​ർ​ച്ച
Sunday, February 17, 2019 6:07 PM IST
കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​നെ​തി​രെ പ​രാ​തി​യു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ. അ​ഫ്ഗാ​ൻ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​തെ പാ​ക്കി​സ്ഥാ​ൻ താ​ലി​ബാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. പാ​ക്കി​സ്ഥാ​ന്‍റെ ഈ ​ന​ട​പ​ടി രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ഫ്ഗാ​ൻ യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു.

നി​ല​വി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല അ​ഫ്ഗാ​ന്‍റെ പ​രാ​മാ​ധി​കാ​ര​ത്തി​നു മേലുള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. 1988ലെ ​യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ പ്ര​മേ​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി​യെ​ന്നും അ​ഫ്ഗാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ൾ നാ​ളെ പാ​ക്കി​സ്ഥാ​നി​ൽ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കെ​യാ​ണ് അ​ഫ്ഗാ​ന്‍റെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.