ചി​റ്റ​ഗോം​ഗി​ൽ ചേ​രി​യി​ൽ അ​ഗ്നി​ബാ​ധ; ഒ​ന്പ​തു മ​ര​ണം
Sunday, February 17, 2019 6:33 PM IST
ചി​റ്റ​ഗോം​ഗ്: ബം​ഗ്ലാ​ദേ​ശി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ചി​റ്റ​ഗോം​ഗി​ൽ ചേ​രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​ന്പ​തു പേ​ർ മ​രി​ച്ചു. അ​ന്പ​തോ​ളം പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. 200 ഓ​ളം കു​ടി​ലു​ക​ൾ ക​ത്തി​യ​മ​ർ​ന്ന​താ​യാ​ണ് വി​വ​രം.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​ഭീ​രാ മാ​ർ​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് തീ​യ​ണ​ക്കാ​ൻ‌ സാ​ധി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.