ക​രി​യ​ർ ന​ശി​പ്പി​ക്കാ​ന്‍ നീ​ക്കം, ബ്ളാ​സ്റ്റേ​ഴ്സ് വി​ട്ട​ത് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മ​ല്ല; മ​ഞ്ഞ​പ്പ​ട​യ്ക്കെ​തി​രെ സി.​കെ.​വി​നീ​ത്
Sunday, February 17, 2019 8:13 PM IST
കൊ​ച്ചി: മ​ഞ്ഞ​പ്പ​ട​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി മു​ൻ ബ്ലാ​സ്റ്റേ​ഴ്സ് താരം സി.​കെ.​വി​നീ​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ "മ​ഞ്ഞ​പ്പ​ട'​യ്ക്കെ​തി​രെ വി​നീ​ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന് വി​നീ​ത് പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.

താ​ന്‍ ബോ​ൾ​ബോ​യി​യെ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. മ​ഞ്ഞ​പ്പ​ട​യി​ലെ ചി​ല ഭാ​ര​വാ​ഹി​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും ആ​ൾ​ക്കൂട്ട ആ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍ താ​ന്‍ നേ​രി​ടു​ന്ന​തെ​ന്നും വി​നീ​ത് പ​റ​ഞ്ഞു.

ത​ന്‍റെ ക​രി​യ​ർ ന​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​ത്. ഇ​നി സ​ഹി​ക്കാ​നാ​വി​ല്ല. അ​തി​നാ​ലാ​ണ് പ​രാ​തി ന​ൽ​കു​ന്ന​ത്- വി​നീ​ത് തു​റ​ന്ന​ടി​ച്ചു. ക​ണ​ക്കു​ക​ളി​ല്‍ മാ​ത്ര​മാ​ണ് മ​ഞ്ഞ​പ്പ​ട മു​ന്നി​ൽ മ​റ്റു​ള്ള സ​മീ​പ​ന​ത്തി​ൽ മ​ഞ്ഞ​പ്പ​ട മോ​ശ​മെ​ന്നും സി.​കെ.​വി​നീ​ത് ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.