യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രുടെ കൊ​ല​പാ​ത​കം: തി​ങ്ക​ളാ​ഴ്ച കാ​സ​ർ​ഗോ​ട്ട് ഹ​ർ​ത്താ​ൽ
Sunday, February 17, 2019 9:54 PM IST
മ​ഞ്ചേ​ശ്വ​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച കാ​സ​ർ​ഗോ​ട്ട് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ആ​ശു​പ​ത്രി, വി​വാ​ഹം,പാ​ൽ, പ​ത്രം തു​ട​ങ്ങി​യ അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് കാ​റി​ലെ​ത്തി​യ അ​ജ്ഞാ​ത സം​ഘം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കൃ​പേ​ഷി​നെ​യും ശ​ര​ത്‌ ലാ​ലി​നെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൃ​പേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ര​ത്തി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.