സൗ​ദി രാ​ജ​കു​മാ​ര​ൻ പാ​ക്കി​സ്ഥാ​നി​ലെ​ത്തി
Sunday, February 17, 2019 9:57 PM IST
ഇ​സ്‌ലാമാ​ബാ​ദ്: ഒ​രു ദി​വ​സ​ത്തെ പാ​ക് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സൗ​ദി കി​രീ​ട​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ പാ​ക്കി​സ്ഥാ​നി​ലെ​ത്തി. റാ​വ​ൽ​പി​ണ്ടി​യി​ലെ നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ സ്വീ​ക​രി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​സ്‌ലാ​മാ​ബാ​ദി​ലെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച സൗ​ദി, സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ന്‍റെ പാ​ക് സ​ന്ദ​ർ​ശ​ന ദി​വ​സ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ പാ​ക്കി​സ്ഥാ​നി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ​കു​മാ​ര​ന്‍റെ സ​ന്ദ​ർ​ശ​നം ചു​രു​ക്കി​യ​തി​ന്‍റെ കാ​ര​ണ​മൊ​ന്നും പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.