40-ാം വ​യ​സി​ൽ ഗോ​ൾ; പി​സാ​റോ​യ്ക്ക് റി​ക്കാ​ർ​ഡ്
Monday, February 18, 2019 3:49 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ ബു​ന്ദ​സ്‌​ലി​ഗ​യി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​ൾ​സ്കോ​റ​റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി പെ​റു താ​രം ക്ലോ​ഡി​യോ പി​സാ​റോ. ഹെ​ർ​ത്ത ബ​ർ​ലി​നെ​തി​രെ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് വെ​ർ​ഡ​ർ ബ്രെ​മ​ൻ താ​ര​മാ​യ പി​സാ​റോ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച​ത്. റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കു​മ്പോ​ൾ 40 വ​യ​സും 136 ദി​വ​സ​വു​മാ​ണ് പി​സാ​റോ​യു​ടെ പ്രാ​യം.

ഹെ​ർ​ത്ത ബ​ർ​ലി​നെ​തി​രെ ബ്രെ​മ​ൻ ഒ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല നേ​ടി​യ മ​ൽ​സ​ര​ത്തി​ലാ​യി​രു​ന്നു പി​സാ​റോ​യു​ടെ ഗോ​ൾ. പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ പി​സാ​റോ 96–ാം മി​നി​റ്റി​ൽ എ​ടു​ത്ത ഫ്രീ​കി​ക്ക് ഗോ​ളാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മു​ൻ ബ്രെ​മ​ൻ താ​രം മി​ർ​കോ വൊ​ട്ടാ​വ​യു​ടെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്.

നേ​ര​ത്തെ, ബു​ന്ദ​സ്‌​ലി​ഗ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ വി​ദേ​ശ താ​ര​മെ​ന്ന റെ​ക്കോ​ർ​ഡും താ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വെ​ർ​ഡ​ർ ബ്രെ​മ​നൊ​പ്പം പ​ത്ത് സീ​സ​ണു​ക​ളി​ൽ പി​സാ​റോ പ​ന്തു​ത​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.