കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്നു
Monday, February 18, 2019 9:04 AM IST
കാസർഗോഡ്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തിങ്കളാഴ്ച രാവിലെ യോഗം ചേർന്നു. ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസിന്‍റെ നേതൃത്വത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നത്. അതിനിടെ, കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ കാസർഗോട്ടെ സംഭവസ്ഥലം സന്ദർശിക്കും.

സ്ഥലത്ത് പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.