കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പിന്നിൽ സിപിഎമ്മെന്ന് എ​ഫ്ഐ​ആ​ർ
Monday, February 18, 2019 10:18 AM IST
കാ​സ​ർ​ഗോ​ഡ്: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു കാ​ര​ണം രാ​ഷ്ട്രീ​യ​വൈ​ര​മാ​ണെ​ന്ന് പോ​ലീ​സ്. അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​ക്കി​യ എ​ഫ്ഐ​ആ​റി​ലാ​ണ് ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നും എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കാ​സ​ർ​ഗോ​ട്ടെ പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​ർ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.