മി​ന്ന​ൽ ഹ​ർ​ത്താ​ൽ: ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
Monday, February 18, 2019 10:48 AM IST
കൊ​ച്ചി: കാ​സ​ർ​ഗോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. മി​ന്ന​ൽ ഹ​ർ​ത്താ​ലി​നെ​തി​രെ കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്ത് മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​യി​രു​ന്നു ഈ ​ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഏ​ഴു​ദി​വ​സ​ത്തെ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​ക​രു​തെ​ന്ന് എ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ലി​നെ​തി​രെ കോ​ട​തി ഇ​പ്പോ​ൾ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ, ഹ​ർ​ത്താ​ൽ വി​ഷ​യ​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നോ​ട് ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.