പു​ൽ​വാ​മ ഏ​റ്റുമു​ട്ട​ൽ: രണ്ട് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്
Monday, February 18, 2019 10:59 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ രണ്ട് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം 40 സൈ​നി​ക​രു​ടെ ജീ​വ​നെ​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ദി​ൽ അഹമ്മദ് ധ​റി​ന്‍റെ കൂ​ട്ടാ​ളി​കളാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

കമ്രാൻ, ഗാസി എന്നീ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

ഞാ​യ​റാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ ഏ​റ്റുമു​ട്ട​ലി​ൽ നാ​ല് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രു മേ​ജ​റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ സേ​ന​യ്ക്കു​നേ​രെ വെ​ടി​വെ​യ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ടം സൈ​ന്യം വ​ള​ഞ്ഞു. മൂ​ന്ന് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.