ഹ​ർ​ത്താ​ൽ: കോ​ട​തി ന​ട​പ​ടി​ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്
Monday, February 18, 2019 11:17 AM IST
ഇ​ടു​ക്കി: കാ​സ​ർ​ഗോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നെ​തി​രാ​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്. കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ളെ മാ​നി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ ഡീ​ൻ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കാ​ന്‍ കോ​ട​തി​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര​പ​രാ​ധി​ക​ളാ​യ ര​ണ്ട് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് അ​രും​കൊ​ല ചെ​യ്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ​മ്പാ​ടു​മു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഒരി​ട​ത്തും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ക്ര​മം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.