കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ആ​ക്ര​മി​ച്ച​ത് കൊ​ടു​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്
Monday, February 18, 2019 11:26 AM IST
മ​ഞ്ചേ​ശ്വ​രം: കാ​സ​ർ​ഗോ​ഡ് പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കൊ​ടു​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ചെ​ന്ന് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ട്. ശ​ര​ത് ലാ​ലി​ന്‍റെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള വെ​ട്ടേ​റ്റു. അ​തോ​ടൊ​പ്പം ഇ​രു കാ​ലു​ക​ളി​ലു​മാ​യി അ​ഞ്ച് മാ​ര​ക വെ​ട്ടേ​റ്റ​താ​യും കൈ​ക​ളി​ലെ അ​സ്ഥി​ക​ൾ ത​ക​ർ​ന്നു പോ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൃ​പേ​ഷി​ന്‍റെ ത​ല​യി​ലാ​ണ് ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു കാ​ര​ണം രാ​ഷ്ട്രീ​യ​വൈ​ര​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​ർ. അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​ക്കി​യ എ​ഫ്ഐ​ആ​റി​ലാ​ണ് ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നും എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കാ​സ​ർ​ഗോ​ട്ടെ പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​ർ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.