മി​ന്ന​ൽ ഹ​ർ​ത്താ​ൽ വാ​ർ​ത്ത​യാ​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി‍​യു​ടെ നി​ർ​ദേ​ശം
Monday, February 18, 2019 1:29 PM IST
കൊ​ച്ചി: ഹ​ർ​ത്താ​ൽ വാ​ർ​ത്ത​ക​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗ് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​ങ്ങ​ൾ വാ​ര്‍​ത്ത​യാ​ക്ക​രു​തെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി ഓ​ർ​മ്മി​പ്പി​ച്ചു. ഹ​ർ​ത്താ​ലു​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. കാ​സ​ർ​ഗോ​ട്ട് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ഇ​ത്ത​ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.