ഹർത്താൽ: മലപ്പുറത്ത്​ സംഘർഷം, ഏഴ്​ പേർ അറസ്റ്റിൽ
Monday, February 18, 2019 2:54 PM IST
മലപ്പുറം: കാസർഗോട്ടെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള യൂത്ത്​ കോൺഗ്രസ്​ ഹർത്താലിനിടെ മലപ്പുറത്ത് സംഘർഷം. പാണ്ടിക്കാട് കടകൾ അടപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഏഴു പേരെ പോലീസ്​ അറസ്റ്റു ചെയ്തു.

കൊണ്ടോട്ടിയിലും പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. ഹർത്താൽ അനുകൂലികൾ മലപ്പുറത്ത്​ വാഹനങ്ങൾ തടഞ്ഞു. ചിലയിടങ്ങളിൽ കടകൾ അടപ്പിക്കാനുള്ള നീക്കം സംഘർഷത്തിനിടയാക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.