കാസർഗോഡ് ഇരട്ടക്കൊലപാതകം: രണ്ടു പേർ കസ്റ്റഡിയിൽ
Monday, February 18, 2019 3:08 PM IST
കാസർഗോഡ്: പെരിയകല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഉന്നതപോലീസ് വൃത്തങ്ങൾ അറിയിച്ചു.

രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. കേസിലെ പ്രതികളെ പിടികൂടാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ കർണാടക പോലീസിന്‍റെ സഹായം ആവശ്യപ്പെട്ടു. എല്ലാ സഹായങ്ങളും കർണാടകം വാഗ്ദാനം ചെയ്തെന്നാണ് സൂചന.

ഞായറാഴ്ച രാത്രിയാണ് പെരിയകല്യോട്ട് വച്ച് കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.