കീ​ർ​ത്തി ആ​സാ​ദ് കോ​ൺ​ഗ്ര​സി​ൽ: സ്വീ​ക​രി​ച്ച് രാ​ഹു​ൽ
Monday, February 18, 2019 3:15 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ എം​പി​യും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ കീ​ർ​ത്തി ആ​സാ​ദ് കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്നു. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഹാ​ര​മ​ണി​യി​ച്ച് കീ​ർ​ത്തി​യെ സ്വീ​ക​രി​ച്ചു.

ര​ണ്ട് ദ​ശാ​ബ്ദ​ക്കാ​ലം ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന കീ​ർ​ത്തി ആ​സാ​ദ് ബീ​ഹാ​റി​ലെ ധ​ർ​ഭം​ഗ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ​യാ​ണ് ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്.കീ​ർ​ത്തി ത​ന്നെ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ത​ന്നെ കോ​ൺ​ഗ്ര​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ചേ​രു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ത് നീ​ളു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ആ​സാ​ദി​നെ ബി​ജെ​പി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.