ജ​സ്റ്റ് റി​മം​ബ​ർ ദാ​റ്റ്..! ഭീ​ക​ര​വാ​ദം ചെ​റു​ക്കാ​ൻ ഇ​നി ച​ർ​ച്ച​യി​ല്ല, ന​ട​പ​ടി മാ​ത്രം: പ്ര​ധാ​ന​മ​ന്ത്രി
Monday, February 18, 2019 4:01 PM IST
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നടപടിയെടുക്കുമെന്ന് വ്യ​ക്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീണ്ടും. ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ർ​ജ​ന്‍റൈൻ പ്ര​സി​ഡ​ന്‍റ് മൗ​റീ​ഷ്യോ മ​ക്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പു​ൽ​വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തോ​ടെ ഭീ​ക​ര​വാ​ദം ചെ​റു​ക്കാ​ൻ ന​ട​ത്തി​യി​രു​ന്ന ച​ർ​ച്ച​ക​ളു​ടെ സ​മ​യം അ​വ​സാ​നി​ച്ചു. ഇ​നി ന​ട​പ​ടി​ക്കു​ള്ള സ​മ​യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ച്ചു നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണ് ഇ​തെ​ന്നും സി​ആ​ർ​പി​എ​ഫ് സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും മൗ​റീ​ഷ്യോ മ​ക്രി​യും പ​റ​ഞ്ഞു.

ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വ​ര സാ​ങ്കേ​തി​കം, കാ​ർ​ഷി​കം, ആ​ണ​വോ​ർ​ജം എ​ന്നി മേഖലകളിൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.