ര​ക്ത​ദാ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ പി​ഴു​തെ​റി​യ​ണ​മെ​ന്ന് ജോ​സ് കെ.​മാ​ണി
Monday, February 18, 2019 4:23 PM IST
കോ​ട്ട​യം: ഭീ​ക​ര​ സം​ഘ​ട​ന​ക​ളെ​പ്പോ​ലെ ചോ​ര​യോ​ട് ആ​ര്‍​ത്തി​കാ​ണി​ക്കു​ന്ന കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രാ​യി കേ​ര​ളം ഒ​റ്റ​ക്കെ​ട്ട​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി എം.​പി.

ഭ​ര​ണ​ഘ​ട​ന​യു​ടേ​യും ന​വോ​ത്ഥാ​ന​ത്തി​ന്‍റെ​യും സം​ര​ക്ഷ​ക​ര്‍ ച​മ​യു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​ള്ള​വ​രെ​യും വി​യോ​ജി​ക്കു​ന്ന​വ​രെ​യും നി​ഷ്‌​ക​രു​ണം കൊ​ന്ന് ത​ള്ളു​ന്ന​ത്. മ​ക്ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന അ​മ്മ​മാ​രു​ടെ നി​ല​വി​ളി​ക​ള്‍ കേ​ട്ടെ​ങ്കി​ലും ഈ ​കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി​വ​രു​ത്താ​ന്‍ അ​വ​ർ ത​യ്യാ​റാ​ക​ണം- അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഴു​വ​ന്‍ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളും ഈ ​രാ​ഷ്ട്രീ​യ ഭീ​ക​ര​ത​യു​ടെ താ​യ്‌​വേ​ര് പി​ഴു​തെ​റി​യാ​ന്‍ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​ഹ്വാ​നം ചെ​യ്ത ജോ​സ് കെ.​മാ​ണി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ഡ് സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മാ​ധാ​ന സം​ര​ക്ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി ആ​വ​ശ്യ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം സ​ത്യ​സ​ന്ധ​മാ​യും സു​താ​ര്യ​മാ​യും ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.