കു​ൽ​ഭൂ​ഷ​ണി​നെ പാ​ക്കി​സ്ഥാ​ൻ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു; ഹേ​ഗി​ൽ വാ​ദ​മു​ഖം തു​റ​ന്ന് ഇ​ന്ത്യ
Monday, February 18, 2019 4:30 PM IST
ദ ​ഹേ​ഗ്: കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സി​ൽ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ വാ​ദ​ങ്ങ​ൾ നി​ര​ത്തി ഇ​ന്ത്യ. കു​ൽ​ഭൂ​ഷ​ണി​നെ പാ​ക്കി​സ്ഥാ​ൻ ത​ട്ടി​ക്കൊ​ണ്ടു പോ​യി ത​ട​വി​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ത്യ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​ൻ സോ​ളി​സ്റ്റ​ർ ജ​ന​റ​ൽ ഹ​രീ​ഷ് സാ​ൽ​വെ വാ​ദി​ച്ചു.

വി​യ​ന്ന ക​രാ​ർ പാ​ക്കി​സ്ഥാ​ൻ ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍റെ വാ​ദ​ങ്ങ​ൾ എ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. കു​ൽ​ഭൂ​ഷ​ണ്‍ കു​റ്റ​സ​മ്മ​ത മൊ​ഴി ന​ൽ​കി​യെ​ന്ന വാ​ദം ത​ങ്ങ​ൾ അം​ഗീ​ക​രി​ക്കില്ലെന്നും സാ​ൽ​വെ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്ക് വി​ചാ​ര​ണ​രേ​ഖ പോ​ലും കൈ​മാ​റാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റ​ല്ല. 13 ത​വ​ണ കോ​ണ്‍​സു​ലാ​ർ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചി​ട്ടും മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​രീ​ഷ് സാ​ൽ​വെ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ബാ​രി​സ‌്റ്റ​ർ ഖ​വാ​ർ ഖു​റേ​ഷി​യാ​ണ് അ​വ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.