ഇ​നി​യൊ​രൊ​റ്റ​യ​ങ്കം മാ​ത്രം...​പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് ക​ളി​ക്കാ​നി​ല്ല: നി​ല​പാ​ട​റി​യി​ച്ച് ബി​സി​സി​ഐ
Monday, February 18, 2019 4:40 PM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നെ​തി​രെ സ​മ​സ്ത​ മേ​ഖ​ല​കളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ക​ടു​പ്പി​ച്ച് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ശു​ക്ല പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ ഇ​നി​യൊ​രു മ​ത്സ​ര​ത്തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കൂ എ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

നേ​ര​ത്തെ, പാ​ക്കി​സ്ഥാ​നു​ള്ള സൗ​ഹൃ​ദ രാ​ഷ്ട്ര പ​ദ​വി റ​ദ്ദാ​ക്കു​ക, അ​വി​ടെ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ക​സ്റ്റം​സ് തീ​രു​വ 200 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ക, പാ​ക് സി​നി​മാ താ​ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മ്പൂ​ർ​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക, ഇ​ന്ത്യ​യി​ലെ ഒ​ന്നി​ലേ​റെ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ നി​ന്ന് പാ​ക് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഇ​ന്ത്യ സ്വീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.