സാ​നി​യ മി​ർ​സ പാ​ക്കി​സ്ഥാ​ന്‍റെ മ​രു​മ​ക​ൾ; അം​ബാ​സ​ഡ​ർ പ​ദ​വി​യി​ൽ​നി​ന്നു നീ​ക്ക​ണമെന്ന് ബി​ജെ​പി
Monday, February 18, 2019 5:23 PM IST
ഹൈ​ദ​രാ​ബാ​ദ്: ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യെ തെ​ലു​ങ്കാ​ന ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ പ​ദ​വി​യി​ൽ​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ രാ​ജ സിം​ഗ്. സാ​നി​യ പാ​ക്കി​സ്ഥാ​ന്‍റെ മ​രു​മ​ക​ളാ​ണ്. എ​ത്ര​യും വേ​ഗം അ​വ​രെ അം​ബാ​സ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും രാ​ജ സിം​ഗ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു രാ​ജ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന. സാ​നി​യ​യെ നീ​ക്കം ചെ​യ്യു​ന്ന​തി​ലൂ​ടെ പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നും രാ​ജ സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യ ഷോ​യി​ബ് മാ​ലി​ക് 2010ലാ​ണ് സാ​നി​യ മി​ർ​സ​യെ വി​വാ​ഹം ക​ഴി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.