പു​ൽ​വാ​മ ആ​ക്ര​മ​ണം സം​ശ​യാ​സ്പ​ദ​മെ​ന്ന് മ​മ​ത
Monday, February 18, 2019 6:31 PM IST
കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് പു​ൽ​വാ​മ​യി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത് സം​ശ​യാ​സ്പ​ദ​മെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​വ​ർ കുറ്റപ്പെടുത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ൾ നി​ഴ​ൽ യു​ദ്ധ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ശ​ക്ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണം. വി​ഘ​ട​ന​വാ​ദി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​മൂ​ലം ജ​ന​ങ്ങ​ൾ പ്ര​കോ​പി​ത​രാ​ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മോ​ദി​യും അ​മി​ത് ഷാ​യും പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്നു. അ​വ​ർ ദേ​ശാ​ഭി​മാ​നി​ക​ളാ​ണെ​ന്നും മ​റ്റു​ള്ള​വ​ർ അ​ല്ലെ​ന്നും പ​റ​യാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ത് സ​ത്യ​മ​ല്ല. ബി​ജെ​പി​യും ആ​ർ​എ​സ്എ​സും വി​എ​ച്ച്പി​യും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ച്ച് മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി താ​ൻ മൗ​നം പാ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ സം​സാ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പു​ള്ള ഈ ​ആ​ക്ര​മ​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും എ​ന്തു​കൊ​ണ്ട് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ക്കി​സ്ഥാ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നും മ​മ​ത ചോദിച്ചു.