പു​ൽ​വാ​മ ഏ​റ്റു​മു​ട്ട​ൽ; ഒ​രു സൈ​നി​ക​ൻ കൂ​ടി വീ​ര​മൃ​ത്യു വ​രി​ച്ചു
Monday, February 18, 2019 7:20 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ കൂ​ടി വീ​ര​മൃ​ത്യു വ​രി​ച്ചു. ഇ​തോ​ടെ അ​ഞ്ച് സൈ​നി​ക​രാ​ണ് ഇ​ന്ന് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്ന് ഭീ​ക​ര​രെ​യും സൈ​ന്യം വ​ധി​ച്ചു. 17 മ​ണി​ക്കൂ​ർ നീ​ണ്ടു​ന്ന പോ​രാ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് സൈ​ന്യം ഭീ​ക​ര​രെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

എ​ട്ട് സൈ​നി​ക​ർ​ക്കും ഡി​ഐ​ജി അ​മി​ത് കു​മാ​റി​നും ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം 40 സൈ​നി​ക​രു​ടെ ജീ​വ​നെ​ടു​ത്ത ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ദി​ൽ അ​ഹ​മ്മ​ദ് ധ​റി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ സേ​ന​യ്ക്കു​നേ​രെ വെ​ടി​വ​യ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.