തൂ​ത്തു​ക്കു​ടി സ്‌​റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് സ്ഥി​ര​മാ​യി അ​ട​യ്ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Monday, February 18, 2019 7:48 PM IST
ചെ​ന്നൈ: തൂ​ത്തു​ക്കു​ടി സ്‌​റ്റെ​ർ​ലൈ​റ്റ് പാ​ന്‍റ് സ്ഥി​ര​മാ​യി അ​ട​യ്ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ സ​ദീ​പ് നാ​ഥു​രി. വേ​ദാ​ന്ത ക​ന്പ​നി ഉ​ട​മ​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ക​ള​ക്ട​ർ ന​ൽ​കി. സ്‌​റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് തു​റ​ക്കാ​നു​ള്ള ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം.

പ്ലാ​ന്‍റി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​ത് നി​ർ​ത്തും. പ്ലാ​ന്‍റിൽ ഒ​രു ജോ​ലി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ലാ​ന്‍റി​നു സ​മീ​പം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന പോ​ലീ​സി​നെ ഘ​ട്ടം ഘ​ട്ട​മാ​യി കു​റ​യ്ക്കു​മെ​ന്നും സ​ദീ​പ് പ​റ​ഞ്ഞു.

പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ചു നാ​ട്ടു​കാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണു ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.