നാ​നി ഇ​നി അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ലീ​ഗി​ൽ പ​ന്തു​ത​ട്ടും
Tuesday, February 19, 2019 2:43 AM IST
ന്യൂ​യോ​ർ​ക്ക്: മു​ൻ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം ലൂ​യി​സ് നാ​നി ഇ​നി അ​മേ​രി​ക്ക​ൻ മേ​ജ​ർ സോ​ക്ക​ർ ലീ​ഗി​ൽ പ​ന്തു​ത​ട്ടും. സോ​ക്ക​ർ ലീ​ഗ് ക്ല​ബ് ഒ​ർ​ലാ​ൻ​ഡോ സി​റ്റി​യി​ലേ​ക്ക് നാ​നി കൂ​ടു​മാ​റി. സ്പോ​ർ​ടിം​ഗ് ലി​സ്ബ​ണി​ൽ നി​ന്നാ​ണ് 32 വ​യ​സു​കാ​ര​നാ​യ താരം ഒ​ർ​ലാ​ൻ​ഡോ​യി​ൽ എ​ത്തു​ന്ന​ത്.

2007ലാ​ണ് പോ​ർ​ച്ചു​ഗ​ൽ താ​ര​മാ​യ നാ​നി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ എ​ത്തു​ന്ന​ത്. നാ​ലു പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ങ്ങ​ളും ഒ​രു ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​വും ക്ല​ബി​നൊ​പ്പം നാ​നി സ്വ​ന്ത​മാ​ക്കി. പോ​ർ​ച്ചു​ഗ​ലി​ന്‍റെ അ​വ​സാ​ന യൂ​റോ ക​പ്പ് വി​ജ​യ​ത്തി​ലും നാ​നി​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടാ​യി​രു​ന്നു.

ഈ ​സീ​സ​ൺ ആ​രം​ഭ​ത്തി​ലാ​ണ് ത​ന്‍റെ ആ​ദ്യ​കാ​ല ക്ല​ബാ​യ സ്പോ​ർ​ടിം​ഗ് ലി​സ്ബ​ണി​ലേ​ക്ക് നാ​നി തി​രി​ച്ചെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.