"സാ​നി​യ പാ​ക്കി​സ്ഥാ​ന്‍റെ മ​രു​മ​ക​ൾ’; അം​ബാ​സ​ഡ​ർ പ​ദ​വി നീ​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ്
Tuesday, February 19, 2019 4:20 AM IST
ഹൈ​ദ​രാ​ബാ​ദ്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യ്ക്കെ​തി​രേ ബി​ജെ​പി എം​എ​ൽ​എ രാ​ജാ സിം​ഗ് രം​ഗ​ത്ത്. തെ​ല​ങ്കാ​ന ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ പ​ദ​വി​യി​ൽ​നി​ന്നു സാ​നി​യ​യെ നീ​ക്ക​ണ​മെ​ന്ന് രാ​ജാ സിം​ഗ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സാ​നി​യ പാ​ക്കി​സ്ഥാ​ന്‍റെ മ​രു​മ​ക​ളാ​ണെ​ന്നും സാ​നി​യ​യെ നീ​ക്കം ചെ​യ്യു​ന്ന​തി​ലൂ​ടെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള പാ​കി​സ്ഥാ​നു ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നു​മാ​ണു സിം​ഗി​ന്‍റെ വാ​ദം. സാ​നി​യ​യ്ക്കു പ​ക​രം ക്രി​ക്ക​റ്റ് താ​രം വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍, ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്വാ​ൾ, പി.​വി. സി​ന്ധു എ​ന്നി​വ​രി​ൽ ആ​രെ​യെ​ങ്കി​ലും നി​യ​മി​ക്ക​ണ​മെ​ന്നും ബി​ജെ​പി നേ​താ​വ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ ഘോ​ഷാ​മ​ഹ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് രാ​ജാ സിം​ഗ്.

നേ​ര​ത്തെ, പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന പ്ര​മു​ഖ​രെ വി​മ​ർ​ശി​ക്കു​ന്ന പ്ര​വ​ണ​ത​യെ ചോ​ദ്യം ചെ​യ്തു സാ​നി​യ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ തീ​വ്ര​വാ​ദ​ത്തി​ന് എ​തി​രാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ പ​ര​സ്യ​മാ​യി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ക​യോ അ​ല​റി വി​ളി​ക്കു​ക​യോ ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എ​ക്കാ​ല​ത്തും തീ​വ്ര​വാ​ദ​ത്തി​നും അ​തു പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും എ​തി​രാ​ണു താ​നെ​ന്നും സാ​നി​യ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ ഈ ​പോ​സ്റ്റി​നു പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു​ള്ള പോ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പേ​രു പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ഷോ​യ​ബ് മാ​ലി​ക്കി​നെ​യാ​ണ് സാ​നി​യ വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.