പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ലോ​ക​ക​പ്പ് മ​ത്സ​രം ഉ​പേ​ക്ഷി​ക്ക​ണം; രാ​ഷ്ട്രീ​യം പ​റ​ഞ്ഞ് ഹ​ർ​ഭ​ജ​ൻ
Tuesday, February 19, 2019 4:48 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​കി​സ്ഥാ​നു​മാ​യു​ള്ള മ​ത്സ​രം ഇ​ന്ത്യ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ൻ താ​രം ഹ​ർ​ഭ​ജ​ൻ സിം​ഗ്. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഹ​ർ​ഭ​ജ​ന്‍റെ പ​രാ​മ​ർ​ശം. പാ​കി​സ്ഥാ​നെ​തി​രേ ക​ളി​ക്കാ​തെ ത​ന്നെ ലോ​ക​ക​പ്പി​ൽ കി​രീ​ടം നേ​ടാ​നു​ള്ള ക​രു​ത്ത് ഇ​ന്ത്യ​ൻ ടീ​മി​നു​ണ്ടെ​ന്നും ഹ​ർ​ഭ​ജ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കു പാ​ക്കി​സ്ഥാ​നു​മാ​യി ഒ​രു ബ​ന്ധ​വു​മു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​വ​ർ ന​മ്മ​ളോ​ട് ഇ​തു​ത​ന്നെ ചെ​യ്തു കൊ​ണ്ടി​രി​ക്കും. ഈ ​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ, പാ​കി​സ്ഥാ​നെ​തി​രെ ക്രി​ക്ക​റ്റ് ക​ളി​ക്കു​മെ​ന്നു ക​രു​തു​ന്നി​ല്ല. രാ​ജ്യ​മാ​ണ് ഏ​റ്റ​വും വ​ലു​ത്. ക്രി​ക്ക​റ്റാ​യാ​ലും ഹോ​ക്കി​യാ​യാ​ലും അ​വ​രെ മാ​റ്റി നി​ർ​ത്ത​ണം- ഹ​ർ​ഭ​ജ​ൻ പ​റ​ഞ്ഞു. സെ​മി ഫൈ​ന​ലി​ലോ ഫെ​ന​ലി​ലോ ഇ​രു​ടീ​മു​ക​ളും നേ​ർ​ക്കു​നേ​ർ വ​ന്നാ​ൽ അ​തി​നെ മ​റി​ക​ട​ക്കാ​ൻ ഇ​ന്ത്യ​ൻ ടീ​മി​നു ക​ഴി​യു​മെ​ന്നും ഹ​ർ​ഭ​ജ​ൻ ശു​ഭാ​പ്തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യ്ക്ക് ഇ​നി ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ശു​ക്ല ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ ഇ​നി​യൊ​രു മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പി​ൽ പാ​ക് ടീ​മി​നെ​തി​രാ​യ മ​ത്സ​രം ഇ​ന്ത്യ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യും ബി​സി​സി​ഐ​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. മേ​യ് 30നാ​ണ് ഏ​ക​ദി​ന ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ണ്‍ 16നാ​ണ് ഇ​ന്ത്യ-​പാ​ക് മ​ത്സ​രം.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ടി20 ​ലീ​ഗ് ഇ​ന്ത്യ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മു​ൻ പാ​ക് ക്യാ​പ്റ്റ​നും ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഇ​മ്രാ​ൻ ഖാ​ന്‍റെ ചി​ത്രം മും​ബൈ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ൽ​നി​ന്നു നീ​ക്കം ചെ​യ്യു​ക​യു​മു​ണ്ടാ​യി. അ​തേ​സ​മ​യം, ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഷൂ​ട്ടിം​ഗ് വേ​ൾ​ഡ് ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ വീ​സ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.