"​ഞാ​നൊ​രു പാ​വം, ആ ​തു​ക വ​ള​രെ വ​ലു​ത്’; നി​യ​മ​സ​ഭ​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് എം​എ​ൽ​എ
Tuesday, February 19, 2019 5:41 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യും സ​മാ​ജ് വാ​ദി പാ​ർ​ട്ടി എം​എ​ൽ​എ. ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്നു ത​ന്‍റെ 10 ല​ക്ഷം രൂ​പ മോ​ഷ​ണം പോ​യി​ട്ട് കേ​സെ​ടു​ക്കാ​ൻ പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു അ​സം​ഗ​ഡി​ലെ മെ​ഹ്ന​ഗ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള​ള എം​എ​ൽ​എ​യാ​യ ക​ൽ​പ​നാ​ഥ് പാ​സ്വാ​ന്‍റെ രോ​ദ​നം. പ​ണം തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​സം​ഗ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് എ​ന്‍റെ പ​ണം ന​ഷ്ട​മാ​യ​ത്. പ​ക്ഷേ, ഇ​തു​വ​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​ൻ പോ​ലും പോ​ലീ​സ് ത​യ്യാ​റാ​യി​ട്ടി​ല്ല. കൂ​പ്പി​യ ക​ര​ങ്ങ​ളോ​ടെ ഞാ​ൻ യാ​ചി​ക്കു​ക​യാ​ണ്. ഞാ​നൊ​രു പാ​വ​പ്പെ​ട്ട​വ​നാ​ണ്. ന​ഷ്ട​മാ​യ തു​ക എ​നി​ക്ക് വ​ള​രെ വ​ലു​താ​ണ്. പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ൽ എ​നി​ക്ക് ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​രും- നി​യ​മ​സ​ഭ​യു​ടെ ശൂ​ന്യ​വേ​ള​യി​ൽ പ്ര​ശ്നം ഉ​ന്ന​യി​ച്ച ക​ൽ​പ​നാ​ഥ് പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കു​മാ​ർ ഖ​ന്ന, പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി നീ​തി ല​ഭ്യ​മാ​ക്കാ​മെ​ന്നും ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് എം​എ​ൽ​എ​യു​ടെ ക​ര​ച്ചി​ൽ അ​വ​സാ​നി​ച്ച​ത്. വി​ഷ​യം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.