ബി​ജെ​പി​ക്ക് "സ​ബ് കാ ​വി​കാ​സ്’, അ​വ​ർ​ക്ക് "​സ​ബ് കാ ​വി​നാ​ശ്’; പ്ര​തി​പ​ക്ഷ​ത്തെ കു​ത്തി യോ​ഗി
Tuesday, February 19, 2019 6:08 AM IST
ല​ക്നോ: ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വാ​ച​കം ക​ട​മെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ കു​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ബി​ജെ​പി എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ, എ​ല്ലാ​വ​രു​ടെ​യും നാ​ശ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് യോ​ഗി കു​റ്റ​പ്പെ​ടു​ത്തി. സ​ബ്കാ സാ​ത്ത് സ​ബ്കാ വി​കാ​സ് എ​ന്ന ബി​ജെ​പി പ്ര​ചാ​ര​ണ വാ​ച​ക​ത്തെ, സ​ബ്കാ സാ​ത്ത് സ​ബ്കാ വി​നാ​ശ് എ​ന്നു മാ​റ്റി​യാ​യി​രു​ന്നു യോ​ഗി​യു​ടെ പ​രാ​മ​ർ​ശം.

എ​ല്ലാ​വ​രും (സ​ബ് കാ) എ​ന്നാ​ൽ അ​വ​ർ​ക്ക് എ​സ്പി, കോ​ണ്‍​ഗ്ര​സ്, ബി​എ​സ്പി എ​ന്നി​ങ്ങ​നെ​യൊ​ക്കെ​യാ​ണ്. ബി​ജെ​പി​ക്ക് എ​ല്ലാ​വ​രും എ​ന്നാ​ൽ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും വി​ക​സ​ന​മാ​ണ്. എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം എ​ല്ലാ​വ​രു​ടെ​യും വി​ക​സ​ന​ത്തി​നാ​യി ബി​ജെ​പി നി​ല​കൊ​ള്ളു​ന്നു. അ​വ​ർ എ​ല്ലാ​വ​രു​ടെ​യും നാ​ശ​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്നു- ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ക്ക​വെ യോ​ഗി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ മ​ടി​ച്ച​തു​കൊ​ണ്ടാ​ണ് ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് ഏ​റ്റ​വും മോ​ശ​പ്പെ​ട്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ൻ​മാ​രും പാ​ര​ന്പ​ര്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രാ​ണെ​ന്നും യോ​ഗി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.