സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് പാ​ക്കി​സ്ഥാ​ന്‍റെ ആ​ദ​ര​വ്; പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി
Tuesday, February 19, 2019 6:37 AM IST
ഇ​സ്ലാ​മാ​ബാ​ദ്: സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ പാ​ക്കി​സ്ഥാ​ൻ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ നി​ഷാ​ൻ ഇ ​പാ​ക്കി​സ്ഥാ​ൻ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​മെ​ന്നു പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് അ​ൽ​വി​യി​ൽ​നി​ന്നു മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ, സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ബ​ജ്വ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ പാ​ക് സ​ന്ദ​ർ​ശ​ന​ത്തി​നൊ​ടു​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം. 200 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തു​മെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മൈ​നിം​ഗ്, പെ​ട്രോ​ൾ, പു​ന​രു​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഉൗ​ർ​ജം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ദി​യി​ലെ ജ​യി​ലു​ക​ളി​ലു​ള്ള 2107 പാ​ക് ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഉ​ത്ത​ര​വി​ട്ടു. പാ​ക് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പാ​ക് ത​ട​വു​കാ​രു​ടെ മോ​ച​ന​ക്കാ​ര്യം ഉ​ന്ന​യി​ച്ചെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​ൽ​മാ​ൻ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ചൗ​ധ​രി ട്വീ​റ്റു ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.